Home International ഇന്ത്യാകാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തി ബഹ്‌റൈന്‍

ഇന്ത്യാകാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തി ബഹ്‌റൈന്‍

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തുന്നതായി ബഹ്‌റൈന്‍. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തൊഴില്‍ വിസ നല്‍കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിയത്. ഇവിടങ്ങളില്‍ കോവിഡ് നിയന്ത്രണവിധേയമായാല്‍ മാത്രമേ ഇനി വീസ നല്‍കുകയുള്ളു എന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 24 മുതല്‍ യാത്രാവിലക്ക് ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വദേശികള്‍ക്കും റസിഡന്‍സി വീസ ഉള്ളവര്‍ക്കും പത്ത് ദിവസത്തെ ക്വാറന്റൈനോട് കൂടി രാജ്യത്ത് പ്രവേശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here