Home Crime ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ

ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിയെ തുടർന്നു വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ കാമ്പസിലെ ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരുന്നതായി ഡൽഹി സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ ഗൗരവ് പറഞ്ഞു. ഇയാൾക്കെതിരെ ഐ.പി.സി 323, 354 വകുപ്പുകൾ അനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു സംഭവം. രാത്രി കാമ്പസിലൂടെ നടന്ന് പോകുന്നതിനിടയിൽ ബൈക്കിലെത്തിയ ആൾ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇതേ കാമ്പസിലെ ഒരു വിദ്യാർത്ഥി പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. പെൺകുട്ടി നിരസിച്ചതോടെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here