Home International ന്യൂയോർക്കിൽ സിക്കുകാരെ ആക്രമിച്ചു

ന്യൂയോർക്കിൽ സിക്കുകാരെ ആക്രമിച്ചു

ന്യൂയോർക്ക് : ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ രണ്ട് സിഖുകാർക്ക് നേരെ വിദ്വേഷ ആക്രമണം. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നടക്കാനിറങ്ങിയ സിഖുകാരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാ​റ്റാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേ​റ്റ് ജനറൽ, ന്യൂയോർക്ക് അ​റ്റോർണി ജനറൽ എന്നിവർ ആക്രമണത്തെ അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here