Home KERALA ബാറിനു മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു-സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബാറിനു മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു-സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെങ്ങമനാട്: അത്താണിയില്‍ ബാറിനു മുന്നില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ, കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ അത്താണി ജങ്ഷനിലാണ് സംഭവം.

ബിനോയ് ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

‘കാപ്പ’ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെങ്ങമനാട് പോലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമത്തിനു ശേഷം മുങ്ങിയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here