Home NATIONAL ലോക്ക്ഡൗണിനിടെ പോലീസിന് നേരേ ആക്രമണം; എഎസ്‌ഐയുടെ കൈ വെട്ടിയെടുത്തു

ലോക്ക്ഡൗണിനിടെ പോലീസിന് നേരേ ആക്രമണം; എഎസ്‌ഐയുടെ കൈ വെട്ടിയെടുത്തു

ലുധിയാന: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പഞ്ചാബില്‍ പോലീസുകാര്‍ക്ക് നേരേ ആക്രമണം. പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനെത്തിയ പോലീസുകാര്‍ക്ക് നേരേ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. എ.എസ്.ഐ.യായ ഹര്‍ജീത് സിങ്ങിനാണ് ആക്രമണത്തില്‍ കൈയ്ക്ക് വെട്ടേറ്റത്.

ഇദ്ദേഹത്തിന്റെ അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചണ്ഡീഗഢിലെ പിജിഐ ആശുപത്രിയില്‍ തുടരുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയതായും തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here