Home NATIONAL മുസ്ലീം ജനസംഖ്യ കുറയ്ക്കാന്‍ അസമില്‍ ജനസംഖ്യസൈന്യം

മുസ്ലീം ജനസംഖ്യ കുറയ്ക്കാന്‍ അസമില്‍ ജനസംഖ്യസൈന്യം

 

മുസ്ലീം ജനസംഖ്യ കുറയ്ക്കാന്‍ അസം സര്‍ക്കാര്‍ ജനസംഖ്യ സൈന്യം രൂപീകരിച്ചു. ഇസ്ലാം മത വിശ്വാസികള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ബോധവത്കരണം നടത്തിയുമാണ് ഇതിനായി സര്‍ക്കാര്‍ ശ്രമിക്കുക.

മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഇത്തരത്തില്‍ ജനസംഖ്യാ വര്‍ദ്ധന തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരം പേര്‍ അടങ്ങുന്ന യുവാക്കളെ ഇതിനായി നിയോഗിച്ചു. ആശാവര്‍ക്കര്‍മാരെയും ഇതിനായി നിയോഗിക്കും. ഇവരുടെ പ്രത്യേക സംഘം രൂപീകരിക്കും.

അവസാന സെന്‍സസ് എടുത്ത പത്ത് വര്‍ഷത്തെ കണക്കില്‍ അസമില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ 29 ശതമാനം ജനസംഖ്യാ വര്‍ദ്ധനവും ഹിന്ദുക്കള്‍ക്കിടയില്‍ പത്ത് ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായത്. 2 കുട്ടികളില്‍ കൂടുതല്‍ ഉള്ള മുസ്ലീങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ലഭിക്കില്ല എന്ന നിയമവും അസം മുന്നോട്ട് വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here