സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ എഐസിസി നിയോഗിച്ച അശോക് ചവാന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയിക്കുമെന്ന് അമിതമായി വിശ്വസിച്ചത് തോല്‍വിക്കുള്ള കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് കുറഞ്ഞതും തിരിച്ചടിയായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയില്‍ നേതൃമാറ്റം സമഗ്രമായി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്ന പരാതിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വ്വേ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ആകും പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുക. എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍, രാഷ്ട്രീയ നിരീക്ഷകര്‍, മറ്റ് പ്രവര്‍ത്തകര്‍ എന്നിവരുമായൊക്കെ ഓണ്‍ലൈനായി വിവരങ്ങള്‍ ആരാഞ്ഞിട്ടായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.