പത്തനംതിട്ട: വാറ്റ് ചാരായം കുടിച്ചതിനും കൈവശം സൂക്ഷിച്ചതിനും മലയാലപ്പുഴയില്‍ ഡിവൈ.എഫ്ഐ മേഖല പ്രസിഡന്ര് അടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍. ഡിവൈ.എഫ്ഐ മേഖലാ പ്രസിഡന്ര് ഇലക്കുളം പാമ്പേറ്റിമല സ്വദേശി (രഞ്ചു 28), നിധിന് (22) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ഡൗണില്‍ മദ്യം നിരോധം ഏര്‍പ്പെടുത്തിയതോടെ മലയാലപ്പുഴ മേഖലയില്‍ വലിയ തോതില്‍ വ്യാജചാരായം വിതരണം നടന്നു വരികയായിരുന്നു.
വ്യാജചാരായ നിര്‍മ്മാണവും വില്‍പ്പനയും പോലീസ് നീരീക്ഷിച്ച് വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ നിര്ദ്ദേശത്തെടുടര്ന്ന് ഇന്നലെ രാത്രിയില്‍ നത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ നിന്ന ഒരു ലിറ്ററിന്റെ കുപ്പിയിലാണ് ചാരായം കണ്ടെത്തിയത്.
ഇവര്‍ ചിലര്‍ക്ക് രഹസ്യമായി വാറ്റ് ചാരായം എത്തിച്ചു നല്കിയിരിന്നതായും പറയപ്പെടുന്നു. മലയാലപ്പുഴ കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ വലിയ ചാരായ ലോബിയുണ്ടെന്നും പറയപ്പെടുന്നു. പോലീസ് എത്തുമ്പോള്‍ കൂടെഉണ്ടായിരുന്ന ചിലര്‍ ഓടിരക്ഷപ്പെട്ടിരുന്നു. മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഇവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല.
മലയാപ്പുഴയില്‍ കഞ്ചാവടക്കം വന്‍ തോതില്‍ എത്തുന്നതായുളള ആരോപണം കുറച്ചു കാലമായി സജീവമാണ്. ഉടമകള്‍ സ്ഥ്വലത്തില്ലാത്ത ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം നടന്നു വരുന്നത്. എന്നാല്‍ പലപ്പോഴും വലിയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോലീസ് ആ ഭാഗങ്ങളില്‍ പരിശോധന നടത്താത്ത അവസ്ഥയും നിലനിന്നിരുന്നു. പരാതികള്‍ കൂടിയതോടെയാണ് പരിശോധന കര്ശനമാക്കിതയ്. എസ്.ഐ രാജേന്ദ്രന്,പോലീസുകാരായ ഉമേഷ്,ബിനുലാല്‍, വിജേഷ്, അവിനാശ് വിനായകന് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. ഒരു കാലത്ത് മലയലപ്പുഴ വ്യാജചാരായ നിര്‍മ്മാണത്തിന് പേരു കേട്ട പ്രദേശമായിരുന്നു.
എന്നാല്‍ പീന്നീട് ഇതിനു വലിയ രീതിയിലുളള മാറ്റവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ ആ മേഖലയിലേക്ക് തിരിഞ്ഞത് പ്രദേശത്തെ സ്ത്രികളിലടക്കം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം കുഴിക്കാട്ട് പടിയില്‍ നിന്നും മറ്റൊരു യുവാവും വ്യാജചാരായവുമായി പിടിയിലായിരുന്നു. അയാള്‍ റിമാന്‍ഡിലാണ്.
വാറ്റുചാരായവുമായി പ്രതികള്‍ സിപിഎമ്മിലും യുവജനസംഘടനയായ ഡിവൈഎഫ.്ഐയുടെയും നേതൃത്വം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായതിനാല് സിപിഎമ്മിനെതിരെയും പഞ്ചയാത്തില് വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം സിപിഎമ്മിലും ഉയരുന്നുണ്ട്.