Home Crime പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കൂട്ടുകാര്‍ പിടിയില്‍

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കൂട്ടുകാര്‍ പിടിയില്‍

 

കോഴിക്കോട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ 11,12 വയസ്സുള്ള രണ്ട് പേര്‍ പിടിയില്‍ ആയി. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന് ആണ് അന്വേഷണച്ചുമതല.

പെണ്‍കുട്ടി രക്ഷിതാക്കളോട് നേരത്തെ തന്നെ ഇത് പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ഇതില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ പിന്നീട് പ്രശ്‌നം ഉണ്ടായപ്പോള്‍ ആണ് ഈ കാര്യം നാട്ടുകാര്‍ അറിയുന്നത്. ഇത് നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇവര്‍ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here