Home NATIONAL പ്രകോപനമില്ലാതെ വെടിയുതിർത്തു; സൈന്യതിനെതിരെ കേസ്

പ്രകോപനമില്ലാതെ വെടിയുതിർത്തു; സൈന്യതിനെതിരെ കേസ്

കോഹിമ : വിഘടനവാദി ഭീകരരെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടു. 21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗാലാൻഡ് പോലീസ് കേസെടുത്തു. നാഗാലാൻഡിലെ മോൺ ജില്ലയിലാണ് സംഭവം.ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. കൊല്ലപ്പെട്ട ഗ്രാമീണരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മുഖ്യമന്ത്രി നെഫ്യൂ റിയോ അടക്കമുള്ള പ്രമുഖർ അതീവ സുരക്ഷയോടെ ചടങ്ങിൽ പങ്കെടുക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായതിനെ തുടർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിവരങ്ങൾ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു.സ്ഥിതി വിലയിരുത്താൻ കൊഹിമയിൽ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here