Home Uncategorized ലോകായുക്ത ഓര്‍ഡിനൻസ് നിയമവിരുദ്ധമല്ല; ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിര് : ഗവർണർ

ലോകായുക്ത ഓര്‍ഡിനൻസ് നിയമവിരുദ്ധമല്ല; ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിര് : ഗവർണർ

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവർണർ വ്യക്തമാക്കി.
സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു, ഗവർണർ പറഞ്ഞു.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന് പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്കൂളുകളും കോളേജുകളും സർക്കാർ അടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here