Home KERALA സി.പി.എമ്മിനു പിന്നാലെ ബിജെപിയും; ആറന്മുളയില്‍ ക്രിസ്ത്യന്‍ സഭാംഗത്തെ രംഗത്തിറക്കാന്‍ ബി.ജെ.പി. നീക്കം

സി.പി.എമ്മിനു പിന്നാലെ ബിജെപിയും; ആറന്മുളയില്‍ ക്രിസ്ത്യന്‍ സഭാംഗത്തെ രംഗത്തിറക്കാന്‍ ബി.ജെ.പി. നീക്കം

 

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന വീണാ ജോര്‍ജ്ജിനെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ച സി.പി.എം തന്ത്രം ഇത്തവണ ബിജെപിയും ആറന്മുളയില്‍ പരീക്ഷിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനര്‍ഥികളെ രംഗത്തിറക്കിനാണ് ബിജെപി നീക്കം.

സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ അണിയറയില്‍ ഈ നീക്കം നടക്കുന്നത്. ശ്രമങ്ങള്‍ ഊര്‍ജിതമാണെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ വിഭാഗങ്ങള്‍ക്കും താത്പര്യമുള്ള ഒരു നേതാവിനെ രംഗത്തിറക്കാനാണ് ആലോചന.

കോണ്‍ഗ്രസുള്‍െപ്പടെ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന സഭാംഗങ്ങളായ ആരെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥി ആകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ ആര്‍ജിക്കാന്‍ ബി.ജെ.പി. കുറച്ചുകാലമായി തീവ്രശ്രമം നടത്തിവരുകയാണ്.

കേന്ദ്ര മന്ത്രിമാരുള്‍െപ്പടെയുള്ളവര്‍ അടുത്തിടെ വിവിധ സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ണായക ശക്തിയുള്ള മണ്ഡലമാണ് ആറന്മുള. ബി.ജെ.പി.ക്ക് പരമ്പരാഗതമായി വേരോട്ടമുള്ള പ്രദേശവും. സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ് സുനില്‍, മാര്‍ത്തോമോ സഭയുമായി അടുത്തു നില്ക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍, കോണ്‍ഗ്രസിലെ ഒരു വനിതാ നേതാവ്, കോഴഞ്ചേരിയില്‍ നി്‌നനുളള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുരന്ദ്രന്‍ മണ്ഡലത്തില്‍നിന്ന് 50,000-ത്തിലേറെ വോട്ട് നേടിയിരുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് കുറേയെങ്കിലും പിന്തുണ ലഭിച്ചാല്‍ വിജയസാധ്യത നിലനില്‍ക്കുന്ന മണ്ഡലമായാണ് ബി.ജെ.പി. ആറന്മുളയെ കാണുന്നത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ദക്ഷിണ മേഖലാ സെക്രട്ടറി ഷാജി നായര്‍, അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി.രാമന്‍ നായര്‍ എന്നിവരുടേതുള്‍െപ്പടെ നിരവധി പേരുകള്‍ ആറന്മുള മണ്ഡലത്തിലേക്ക് ബി.ജെ.പി. പരിഗണനയിലുണ്ട്. എന്നാല്‍, സഭാ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി രംഗത്തിറക്കിയേക്കും.സിപിഎമ്മില്‍ ഇത്തവണയും വീണാ ജോര്‍ജ്ജ് തന്നെയാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമേ ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here