Home Top News ആറന്മുളയില്‍ പഴകുളം മധു; ശിവദാസന്‍ നായര്‍ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ;ജില്ലയില്‍ എ...

ആറന്മുളയില്‍ പഴകുളം മധു; ശിവദാസന്‍ നായര്‍ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ;ജില്ലയില്‍ എ ഗ്രൂപ്പിന്റെ യോഗം

പത്തനംതിട്ട: ആറന്മുള സീറ്റിനെചൊല്ലി കോണ്‍ഗ്രസില്‍ കലാപം. അഡ്വ ശിവദാസന്‍ നായര്‍ക്ക് സീറ്റില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഫാക്‌സ് സന്ദേശം അയച്ചു. നാളെ പുറത്തുവരാനാരിക്കുന്ന കോണ്‍ഗ്രസ് ലിസ്റ്റില്‍ പഴകുളം മധുവിനാണ് ആറന്മുളയില്‍ സ്ഥാനാര്‍തിത്വം. എന്നാല്‍ ജില്ലയില്‍ ഒരു വിഭാഗം എ ഗൂപ്പുകാര്‍ യോഗം ചേരുകയും ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്ക് സീറ്റ് നല്‍കണമെന്നും ആവശ്യം ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ടറിയുകയും ചെയ്തു.

ഇന്നു രാവിലെയാണ് ജില്ലയിലെ കോണ്‍ഗ്രസ് ഉന്നതരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ഇതിനു ശേഷം ഒരു സംഘം പുതുപ്പളളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ആറന്മുള സീറ്റ് ഐ ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിന് കത്തയച്ചത്.

എന്നല്‍ തന്റെ വിശ്വസ്തനായ പിസി വിഷ്്ണുനാഥിനെ ആറന്മുളയില്‍ സ്ഥാനാര്‍ഥിയാക്കാനും ഉമ്മന്‍ ചാണ്ടി പരിശ്രമിക്കുന്നുണ്ട്. കൊല്ലത്തായിരുന്നു വിഷ്ണുനാഥിനെ പരിഗണിച്ചത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മറ്റൊരു മണ്ഡലം ലക്ഷ്യമിടുന്നുണ്ട്. ആറന്മുള സ്ഥാനാര്‍ഥിത്തെ ചൊല്ലി ജില്ലയില്‍ പ്രിതഷേധം രൂക്ഷമാക്കി മധ്യസ്ഥാനാര്‍ഥിയായി വിഷ്ണു നാഥിനെ കൊണ്ടുവരാനും ഉമ്മന്‍ ചാണ്ടി ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഇന്നു രാവിലെ ഡിസിസി ഓഫീസില്‍ തന്നെയാണ് എ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ മൂന്നിലും ഐ ഗ്രൂപ്പിന് സീറ്റ് നല്‍കുന്നതിലും എ ഗ്രൂപ്പ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസ് നത്തിയ സര്‍വ്വേയില്‍ പഴകുളം മധു, ശിവദാസന്‍ നായര്‍, ജ്യോത് വിജയകുമാര്‍,ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവരുടെ പേരിനായിരുന്നു ആറന്മുളയില്‍ മുന്‍തൂക്കം.

LEAVE A REPLY

Please enter your comment!
Please enter your name here