Home POLITICS ഹലാൽ വിവാദത്തിന് കാരണക്കാർ ജിഹാദികൾ : എ പി അബ്ദുള്ളക്കുട്ടി

ഹലാൽ വിവാദത്തിന് കാരണക്കാർ ജിഹാദികൾ : എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ഇസ്ലാമിൽ പന്നിയിറച്ചി കഴിക്കാമെന്നും ഹലാൽ വിവാദം ഉണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി.
ഇസ്ലാമിനെ മാറ്റി നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം, ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.താന്‍ പഠിച്ച ഇസ്ലാം വളരെ പ്രാക്ടിക്കലായ മതമാണെന്നും അദ്ദേഹം പറഞ്ഞു.
“ചില ഘട്ടത്തില്‍ പന്നിയിറച്ചി പോലും നമുക്ക് കഴിക്കാം. വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പന്നിയിറച്ചി ഹറാമല്ലെന്ന് പഠിപ്പിച്ച ഒരു സമുദായത്തെയാണ് ഇന്ന് അപമാനിക്കുന്നത്.” എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ആധുനിക കാലത്ത് തുപ്പലിനെ ആർക്കാണ് ന്യായീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. മീശയില്ലാതെ താടി മാത്രം വയ്ക്കുന്നതിനെ വികൃതമായ വേഷം എന്നാണ് വിശേഷിപ്പിച്ചത്. താലിബാനിസമാണ് ഇവിടെ നടക്കുന്നതെന്നും ഇവരെയൊക്കെ പിടിച്ച് അകത്തിടണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

.

LEAVE A REPLY

Please enter your comment!
Please enter your name here