Home Govt Release പാര്‍ട്ടി അറിയാതെ നിയമിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു

പാര്‍ട്ടി അറിയാതെ നിയമിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു

 

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു. പാര്‍ട്ടി അറിയാതെ നിയമനം നടത്തിയതിനാണ് നടപടി. പികെ ശ്രീവത്സ കുമാറിന്റെ സ്ഥാനമാണ് തെറിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുമ്പ് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. പിന്നീട് ഇദ്ദേഹത്തെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മന്ത്രി തന്നെ ഒഴിവാക്കിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാറില്‍ ഏറെ കരുതലോടെയാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇതുവരെയും എല്ലാ മന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ ആയിട്ടുമില്ല. തെറ്റായ ഉത്തരവ് ഇറങ്ങിയതിനാലാണ് ശ്രിവത്സ കുമാറിന്റെ നിയമനം റദ്ദാക്കിയതെന്ന് പൊതുഭരണ വകുപ്പ് വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here