Home Today മോഡലുകളുടെ ദുരൂഹ മരണം; ഹോട്ടലുടമയെ സഹായിക്കാൻ ഉന്നത പോലീസ് ഇടപെടൽ

മോഡലുകളുടെ ദുരൂഹ മരണം; ഹോട്ടലുടമയെ സഹായിക്കാൻ ഉന്നത പോലീസ് ഇടപെടൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും. അപകടദിവസം ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിൽ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എത്തിയെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ട്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസ് മേധാവി അനിൽ കാന്തിനെ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുംവിധം ഇടപെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പി ശാസിച്ചതായും അറിയുന്നു.നമ്പ‌ർ 18 ഹോട്ടലിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥനെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ശകാരിച്ചതായും വിവരമുണ്ട്. ദുരൂഹമായ കാറപകടക്കേസിലെ രണ്ടാം പ്രതി ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിനെ (51) കേസിൽ നിന്ന് രക്ഷിക്കാൻ ചരടുവലിച്ചത് പൊലീസ് ആസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും കൊച്ചി സിറ്രി പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.മുമ്പ് ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും പോലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. എന്നാലിപ്പോൾ പോലീസ് തലപ്പത്തുനിന്ന് ഇത്തരം സംരക്ഷണത്തിന് സാധ്യതയില്ലെന്നാണ് സൂചന.പോലീസ് മേധാവിയുടെ ഓഫീസ്‌തന്നെ നേരിട്ട് ഇടപെട്ടതിനാൽ അപകടം സംബന്ധിച്ച കേസിൽ ഇനിയുള്ള അന്വേഷണം അതീവ ഗൗരവത്തിലാകും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here