ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് വേദിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര- നിക് ജോനാസ് ദമ്പതികള്‍. പതിവ് പോലെ വസ്ത്രത്തിലും ആഭരണത്തിലും മികച്ച ചോയിസുമായാണ് പ്രിയങ്ക ചോപ്ര വേദിയില്‍ എത്തിയത്.
ഡോള്‍സെ ഗബ്ബാന കളക്ഷനില്‍ നിന്നുള്ള സ്വര്‍ണ നിറത്തിലുള്ള ഹൈ സ്ലിറ്റ് ഗൗണും ബുഗറിയുടെ ആഭരണവുമാണ് പ്രിയങ്ക അണിഞ്ഞത്. ബിയോണ്‍സെയും നയോമി കാംബെല്ലും മുന്‍പ് അണിഞ്ഞിരുന്നത് പോലെ വീതി കൂടിയ ബെല്‍റ്റും പ്രിയങ്ക ഗൗണിന് മീതെ ധരിച്ചു. ഫെന്‍ഡി ഡിസൈനിലുള്ള പച്ച നിറത്തിലെ സ്യൂട്ട് അണിഞ്ഞാണ് നിക്ക് ജോണ്‍സ് എത്തിയത്.
ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് വേദിയിലെ അവതാരിക കൂടിയായിരുന്നു പ്രിയങ്ക.