Home MM Special വാതില്‍ തുറക്കരുതെന്നും അത്താഴം നല്‍കരുതെന്നും അമ്മയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു, അച്ഛനും മകനും ഇടയില്‍ പലപ്പോഴും പെട്ടുപോയത്...

വാതില്‍ തുറക്കരുതെന്നും അത്താഴം നല്‍കരുതെന്നും അമ്മയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു, അച്ഛനും മകനും ഇടയില്‍ പലപ്പോഴും പെട്ടുപോയത് അമ്മ ദേവകിയമ്മയാണ്; അമ്മയുടെ ഓര്‍മ്മകളില്‍ രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : മാതൃദിനത്തില്‍ അമ്മയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചെന്നിത്തല അമ്മയുടെ ഓര്‍മ്മകളിലേക്ക് ഇറങ്ങി ചെന്നത്. മകനെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്നായിരുന്നു അധ്യാപകനായ അച്ഛന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹത്തിന് വിരുദ്ധമായി കെഎസ് യു വിന്റെ നീലപതാകയും പിടിച്ച് ആ സ്‌കൂളില്‍ സമരം വിളിച്ചത് കൂടുതല്‍ പ്രശ്നമുണ്ടാക്കി. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു. വാതില്‍ തുറക്കരുതെന്നും അത്താഴം നല്‍കരുതെന്നും അമ്മയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. അച്ഛനും മകനും ഇടയില്‍ പലപ്പോഴും പെട്ടുപോയത് അമ്മ ദേവകിയമ്മയാണ്. എന്റെ പെറ്റമ്മയോടൊപ്പം നേഴ്സ്മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരായ അമ്മമാര്‍ക്കും ഈ ദിനം സമര്‍പ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ അധ്യാപകനായിരുന്ന മഹാത്മാ സ്‌കൂളിലാണ് പഠനത്തോടൊപ്പം രാഷ്ട്രീയവും പഠിച്ചു തുടങ്ങിയത്.

മകനെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി കെ.എസ്.യു വിന്റെ നീലപതാകയും പിടിച്ചു ആ സ്‌കൂളില്‍ സമരം വിളിച്ചത് കൂടുതല്‍ പ്രശ്നമുണ്ടാക്കി.

അച്ഛനും മകനും ഇടയില്‍ പലപ്പോഴും പെട്ടുപോകുന്നത് അമ്മ ദേവകിയമ്മയാണ്.

കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മുഴുകി പലപ്പോഴും രാത്രി വൈകി വീട്ടിലെത്തുന്നത് അച്ഛനെ ദേഷ്യം പിടിപ്പിച്ചിരുന്നു.

വാതില്‍ തുറക്കരുതെന്നും അത്താഴം നല്‍കരുതെന്നും അമ്മയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു.

എത്ര രാത്രി ആയാലും അമ്മ ഉറങ്ങാതെ കാത്തിരുന്നു.മിക്കവാറും സഹപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകും. അത്കൊണ്ട് രണ്ട് മൂന്ന് പേര്‍ക്കുള്ള ഭക്ഷണം അമ്മ കരുതിവയ്ക്കുമായിരുന്നു.

പിന്നിലെ വാതിലിലൂടെ ഒച്ചയുണ്ടാക്കാതെ അകത്ത് കയറി ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ഞങ്ങള്‍, അതിരാവിലെ വീടുവിട്ട് ഇറങ്ങുകയും ചെയ്യും.

അമ്മ നല്‍കിയ ഈ പിന്തുണയാണ് രാഷ്ട്രീയത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജമായത്.

ഈ അമ്മ ദിനത്തില്‍ എന്റെ പെറ്റമ്മയോടൊപ്പം മറ്റുചില അമ്മമാരെ കൂടി ഓര്‍ക്കുകയാണ്.

നേഴ്സ്മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരായ അമ്മമാര്‍ക്കും ഈ ദിനം സമര്‍പ്പിക്കുന്നു.

പാലൂട്ടുന്ന മക്കളെപോലും കാണാതെയാണ് ഇവര്‍ കോവിഡിനെ നേരിടാനായി ആശുപത്രിയില്‍ ചെലവഴിക്കുന്നത്.

അമ്മ എന്ന് വരും എന്ന ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളെ ആശ്വസിപ്പിച്ചു നാടിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഈ അമ്മമാരെയും നമുക്ക് സ്നേഹപൂര്‍വ്വം ഓര്‍ക്കാം

LEAVE A REPLY

Please enter your comment!
Please enter your name here