ആമസോൺ ഇന്ത്യയുടെ നിയമകാര്യ പ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആമസോണ്‍ ലീഗല്‍ ഫീസായി നല്കിയ തുകയില്‍ ഒരു ഭാഗം നിയമകാര്യ പ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്കി എന്നാണ് പരാതി.