Home Editers pick അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് ആമസോണ്‍. 96,700 രൂപയുടെ വിറ്റത് 5900 രൂപയ്ക്ക്

അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് ആമസോണ്‍. 96,700 രൂപയുടെ വിറ്റത് 5900 രൂപയ്ക്ക്

 

വിലക്കിഴിവ് കണക്കാക്കുന്നതില്‍ അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് ആമസോണ്‍. 96,700 രൂപ വിലയുള്ള തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസി കഴിഞ്ഞ ദിവസം ആമസോണ്‍ ലിസ്റ്റ് ചെയ്തത് 5900 രൂപയ്ക്ക്. ഡിസ്‌ക്കൗണ്ട് പരസ്യം വന്നതോടെ ബുക്ക് ചെയ്തവരുടെ എണ്ണവും പാടെ കൂടി. ചൂരുങ്ങിയ സമയം കൊണ്ടു തന്നെ നിരവധി പേര്‍ ഇത് ബുക്ക് ചെയ്യുകയും ചെയ്തു. അബദ്ധം മനസ്സിലാക്കി ആമസോണ്‍ തിരുത്തിയപ്പോഴേക്കും ഒരുപാട് പേര്‍ക്ക് സൗജന്യം വസൂലാക്കാനും കഴിഞ്ഞു. പിന്നീടാണ് ഡിസ്‌ക്കൗണ്ടില്‍ 59,490 രൂപ എന്ന് ആമസോണ്‍ തിരുത്തുന്നത്.

ഇത് ആദ്യമായല്ല ആമസോണിന് അബദ്ധം പറ്റുന്നത്. 2019ലും വന്‍ വീഴ്ചയാണ് ഇളവില്‍ സംഭവിച്ചത്. പ്രൈം ഡേ വില്‍പനയില്‍ ആണ് സംഭവം. ഒമ്പത് ലക്ഷം രൂപ വിലവരുന്ന ക്യാമറ ആമസോണ്‍ അബദ്ധത്തില്‍ 6500 രൂപ എന്ന് ലിസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here