Home POLITICS വി.ഡി സതീശൻ മാപ്പ് പറയണം പ്രതിഷേധമറിയിച്ച്  എ.എം ആരിഫ് എം.പി  

വി.ഡി സതീശൻ മാപ്പ് പറയണം പ്രതിഷേധമറിയിച്ച്  എ.എം ആരിഫ് എം.പി  

തിരുവനന്തപുരം: പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭാ ചർച്ചക്കിടെ തന്നെപ്പറ്റി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് എ.എം ആരിഫ് എം.പി. സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച എം.പി മാരുടെ കൂടെ താനും ഉണ്ടായിരുന്നതായി എം.പി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ധനമന്ത്രിയുടെ വാദത്തിന് മറുപടി പറയവേ എ.എം ആരിഫ് പ്രതിഷേധത്തിൽ പങ്കെടുത്തില്ല എന്ന പ്രസ്താവന നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന സഭാ രേഖകളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയതായും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here