സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പ്രേമത്തിനും നേരത്തിനും ശേഷം തന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ വിശേഷം പങ്കുവച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിക്കുന്നത് അല്‍ഫോന്‍സ് പുത്രനാണ്. നയന്‍താര, പൃഥിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“ഗോള്‍ഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്”. അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്കില്‍ കുറിച്ചു.
അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.