Home Crime ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി

ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി

ശസ്ത്രക്രിയക്കിടെ നാല് ഡോക്ടര്‍മാര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മെഡിക്കല്‍ കോളേജിലാണ് സംഭവം. യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച് താന്‍ പീഡനത്തിന് ഇരയായ വിവരം യുവതി എഴുതി നല്‍കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

അതേ സമയം, ശസ്ത്രക്രിയാ സംഘത്തില്‍ 2 വനിതാ ഡോക്ടര്‍മാര്‍ ആയിരുന്നു ഉണ്ടായിരുന്നുവെന്നും ആരോപണം അടിസ്ഥാനരഹിതമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. അതേ സമയം, അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചതായും ആശുപത്രി അറിയിച്ചു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here