Home KERALA ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം

 

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ ദീര്‍ഘദൂര വാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കില്ല. എസി റോഡ് ഉപയോഗിക്കാതെ അമ്പലപ്പുഴ- തിരുവല്ല റോഡ് ആണ് ഉപയോഗിക്കേണ്ടത്. കളര്‍കോട് മുതല്‍ ചങ്ങനാശ്ശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്ററില്‍ ആണ് നിരോധനം. തദ്ദേശ വാസികള്‍ക്ക് സഞ്ചരിക്കാം.

ആംബുലന്‍സുകള്‍ക്ക് മാത്രം താത്കാലിക സൗകര്യം ഒരുക്കും. നിലവില്‍ പൈലിങ് പൂര്‍ത്തിയായ ഒരു ചെറുപാലം വഴി ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ജങ്കാര്‍ ഉപയോഗിച്ച് എസി റോഡിലേക്കും മറ്റും പ്രവേശിക്കുന്ന യാത്രക്കാരോട് മറ്റ് റോഡുകള്‍ ഉപയോഗിക്കാനാണ് ആവശ്യപ്പെടുന്നത്.

പെരുന്ന-മുത്തൂര്‍ ജംഗ്ക്ഷന്‍-പൊടിയാടി-ചക്കുളത്തുകാവ്-മുട്ടാര്‍-കിടങ്ങറ റോഡ്, പെരുന്ന-ചങ്ങനാശ്ശേരി ജംഗ്ക്ഷന്‍-കുമരംകരി കിടങ്ങറ റോഡ്, കിടങ്ങറ- മുട്ടാര്‍- ചക്കുളത്തുകാവ്-തലവടി-മിത്രക്കരി-മാമ്പുഴക്കരി റോഡ്, മാമ്പുഴക്കരി-മിത്രക്കരി-ചങ്ങങ്കരി-തായങ്കരി-വേഴപ്ര, വേഴപ്ര-തായങ്കരി-ചമ്പക്കുളം- മാങ്കൊമ്പ്, കിടങ്ങറ-വെളിയനാട്-പുളിങ്കുന്ന്-മങ്കൊമ്പ്-ബ്ലോക്ക് ജംഗ്ക്ഷന്‍, മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി, പൂപ്പള്ളി-ചമ്പക്കുളം-വൈശ്യംഭാഗം-എസ്എന്‍ കവല-കളര്‍കോട് എന്നീ റോഡുകള്‍ പകരം ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here