Home NATIONAL കോവിഡ് വ്യാപനം; ആരാധനാലയങ്ങളും അടച്ചിടാൻ തീരുമാനം

കോവിഡ് വ്യാപനം; ആരാധനാലയങ്ങളും അടച്ചിടാൻ തീരുമാനം

ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ. ജനുവരി 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്‌‌ഡൗൺ നടപ്പിലാക്കാനും തീരുമാനമായി. ലോക്ക്‌ഡൗണിൽ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളിൽ 75 ശതമാനം യാത്രക്കാർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുക. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. തങ്ങൾ ഒമിക്രോണിനെ നേരിടാൻ പൂർണ സജ്ജരാണെന്നും തന്റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വാക്സിൻ വിതരണത്തിൽ വർദ്ധനവുണ്ടായെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

സാഹചര്യം നേരിടാൻ സർക്കാർ പൂർണമായും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ സ്റ്റാലിൻ അറിയിച്ചു.കഴിഞ്ഞ ദിവസം മാത്രം 20,911 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകൾ 28,68.500. മൊത്തം കൊവിഡ് മരണങ്ങൾ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here