Home KERALA സംസ്ഥാനത്ത് ‘ഇഷ്ടമദ്യ’ ദാരിദ്രം

സംസ്ഥാനത്ത് ‘ഇഷ്ടമദ്യ’ ദാരിദ്രം

ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്കും കൂടുതല്‍ ഉപയോഗിക്കുന്നവയ്ക്കും സംസ്ഥാനത്ത് ക്ഷാമം. എംഎച്ച്, ഫ്രഞ്ച് ബ്രാണ്ടി, ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എംസി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒസി എന്നിവ കിട്ടാനില്ലെന്ന് പരാതി ഉയരുന്നു. ബിവറേജന്‍സ് കോര്‍പ്പറേഷന്‍ മദ്യകമ്പനികള്‍ക്ക് നല്‍കുന്ന ഓര്‍ഡര്‍ നിര്‍ത്തി വച്ചതാണ് ക്ഷാമത്തിന് കാരണം.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യബ്രാന്‍ഡുകളുടെ വരവ് നിലച്ചതും ക്ഷാമത്തിന് കാരണമായി. കോവിഡ് കാരണം മദ്യകമ്പനികള്‍ ഉദ്പാദനം വെട്ടിക്കുറച്ചതും കാരണമായി. ബ്രാന്‍ഡുകളുടെ ചെലവ് അടിസ്ഥാനമാക്കിയാണ് ബെവ്‌കോ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. കോവിഡ് കാരണം മദ്യകമ്പനികള്‍ ഉത്പാദനം വെട്ടികുറച്ചിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡ് ആകട്ടെ ബിയറും വൈനും മാത്രമാണ് വില്‍പന നടത്തുന്നത്. ബെവ്‌കോയുടെ 23 വെയര്‍ഹൗസ് ഗോഡൗണുകളില്‍ സ്‌റ്റോക്ക് ചെയ്താണ് ബാറുകള്‍ക്കും ചില്ലറവില്‍പനശാലകള്‍ക്കും മദ്യം വിതരണം ചെയ്യുന്നത്. അതേ സമയം, കയറ്റിറക്കില്‍ ഉണ്ടായ പ്രതിസന്ധിയും മദ്യദൗര്‍ലഭ്യതയ്ക്ക് കാരണമാകുന്നു.

ഇഷ്ടബ്രാന്‍ഡുകള്‍ക്ക് പകരം ഇന്നേ വരെ കേട്ടിട്ട് പോലുമില്ലാത്ത ബ്രാന്‍ഡുകള്‍ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു എന്നതാണ് മിക്കവരുടെയും പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here