Home KERALA ആലപ്പുഴയില്‍ 15 കാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ 15 കാരനെ അയല്‍വാസി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്

ഹരിപ്പാട്: പല്ലനയില്‍ അയല്‍വാസിയുടെ മര്‍ദ്ദനനേറ്റ് പതിനഞ്ചുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. പല്ലന കോട്ടക്കാട്ട് അനിലിന്റെ മകന്റെ അരുണ്‍കുമാറിനാണ് പുറത്തും കണ്ണിന്റെ കൃഷ്ണമണിക്കും ഗുരുതര പരിക്കേറ്റത്.
പല്ലന മുണ്ടാന്‍പറമ്പ് കോളനിയിലെ ശാര്‍ങ്ങധരനാണ് (70) വേലിപ്പത്തല്‍ ഉപയോഗിച്ച് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശാര്‍ങ്ങധരന്റെ ചെറുമക്കളുമുണ്ടായിരുന്നു. അവരെ അടിച്ചു വീട്ടില്‍കൊണ്ടുപോയശേഷം തിരിച്ചുവന്ന് ഒരുകാരണവുമില്ലാതെ അരുണ്‍കുമാറിനെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി വീട്ടിലെത്തിച്ചെങ്കിലും കുട്ടിയുടെ നില രാത്രിയോടെ വഷളായി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here