Home Auto തമിഴ് നടന്‍ അജിത് ബൈക്കില്‍ ലോക സഞ്ചാരത്തിന്, റഷ്യയിലെ ചിത്രങ്ങള്‍ വൈറല്‍

തമിഴ് നടന്‍ അജിത് ബൈക്കില്‍ ലോക സഞ്ചാരത്തിന്, റഷ്യയിലെ ചിത്രങ്ങള്‍ വൈറല്‍

 

ഫോര്‍മുല മത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുള്ള തല അജിതിന്റെ ബൈക്ക് പ്രേമം പ്രശസ്തമാണ്. ബൈക്കില്‍ ലോകം ചുറ്റാന്‍ പദ്ധതിയിടുന്ന അജിതിന്റെ റഷ്യയിലെ ബൈക്ക് റൈഡിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയത്. വാലിമൈ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി റഷ്യയിൽ എത്തിയ താരം അവിടെ 5000ൽ അധികം കിലോമീറ്റർ ബൈക്കോടിച്ചു എന്നാണ് റിപ്പോർട്ടുകൾ. അഞ്ഞൂറില്‍ അധികം കിലോമീറ്റര്‍ ബൈക്ക് ഓടിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്ക് ആർ 1250ജിഎസ് അജിത് ഓടിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ താരമാണ്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ 10800 കിലോമീറ്റർ അജിത് വാഹനമോടിച്ചത് അടുത്തിടെ വാർത്തയായിരുന്നു. റഷ്യയിലൂടെ ബൈക്കിൽ യാത്ര ചെയ്യാൻ ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പേ തന്നെ അജിത് അവിടെ എത്തി എന്നുമാണ് വാർത്തകൾ.

LEAVE A REPLY

Please enter your comment!
Please enter your name here