Home KERALA അജിതാ തങ്കപ്പന്‍ പണക്കിഴി നല്‍കിയതിന് തെളിവില്ലെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍

അജിതാ തങ്കപ്പന്‍ പണക്കിഴി നല്‍കിയതിന് തെളിവില്ലെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി പണം നല്‍കിയത് തെളിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍. പ്രാഥമിക റിപ്പോര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അജിതാ തങ്കപ്പനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിഡി സുരേഷ് ആവര്‍ത്തിച്ചു.

പണക്കിഴി വിവാദത്തിന് പിന്നില്‍ ഗ്രൂപ്പുകളിയും ഗൂഡാലോചനയുമാണെന്നാണ് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍റെ പ്രാഥമിക വിലയിരുത്തല്‍. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലർമാര്‍ക്ക് പണം നല്‍കിയതിന് തെളിവുകളില്ല. ഫോണ്‍ സംഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അന്വേഷണ സമിതി വിലയിരുത്തി.

ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ക്കെതിരെയുള്ള നടപടി കോണ്‍ഗ്രസ് നേതൃത്വമാണ് കൈക്കൊള്ളേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇന്നലെ തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനില്‍ നിന്നും സ്ഥിരം സമിതി അധ്യക്ഷന്‍മാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം തന്‍റെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയതെന്ന ആരോപണവുമായി പരാതി നല്‍കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here