Home KERALA കേരളത്തിലെ കോണ്‍ഗ്രസ് അഴിച്ചുപണിയുന്നു, മുഴുവന്‍ ഡിസിസിമാരെയും മാറ്റും

കേരളത്തിലെ കോണ്‍ഗ്രസ് അഴിച്ചുപണിയുന്നു, മുഴുവന്‍ ഡിസിസിമാരെയും മാറ്റും

കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി നടപ്പിലാക്കാന്‍ എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനാണ് എഐസിസി തീരുമാനമായത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ കൊണ്ടു വന്ന പിന്നിലെയുള്ള ഈ നീക്കത്തോടെ കോണ്‍ഗ്രസില്‍ മുഴുവന്‍ മാറ്റം കൊണ്ടു വരാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചത് എന്ന് വ്യക്തമായി. എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കാനാണ് എഐസിസി തീരുമാനിച്ചത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരളത്തില്‍ നേരിട്ടെത്തി എംഎല്‍എമാരോടും പ്രധാന നേതാക്കളോടും ചര്‍ച്ച നടത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്നും ഇതോടെ വ്യക്തമായി. വാര്‍ത്ത വരുന്നതിന് മുമ്പ് തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനായി പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ എംപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി സന്നദ്ധത. അതേ സമയം, രാജി വയ്ക്കാന്‍ തയ്യാറായവരോടും തത്കാലം തല്‍സ്ഥാനത്ത് തുടരാനാണ് എഐസിസി ആവശ്യപ്പെട്ടതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here