Home Entertainment ഔദ്യോഗിക വസതിയിൽ പ്രേതശല്യം; വർഷങ്ങൾക്ക് ശേഷം ഒരു രാത്രി ചെലവഴിച്ച് ജപ്പാൻ പ്രധാനമന്ത്രി

ഔദ്യോഗിക വസതിയിൽ പ്രേതശല്യം; വർഷങ്ങൾക്ക് ശേഷം ഒരു രാത്രി ചെലവഴിച്ച് ജപ്പാൻ പ്രധാനമന്ത്രി

ടോക്കിയോ: പ്രേതങ്ങൾ എന്ന് കേട്ടാലേ ആ വഴി പോകാത്തവരാണ് നമ്മൾ. എന്നാൽ പ്രേതങ്ങൾ വേട്ടയാടുന്ന വസതിയിൽ ഒരു രാത്രി മുഴുവൻ ചെലവഴിച്ചിരിക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കുഷിദ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ജപ്പാൻ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ കിടന്നുറങ്ങുന്നത്. ഒരു രാത്രി മുഴുവൻ അവിടെ ചെലവഴിച്ചിട്ടും തനിക്കൊന്നും സംഭവിച്ചില്ലെന്ന് ഫുമിയോ കുഷിദോ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. 1930 കാലഘട്ടത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ പട്ടാള അട്ടിമറിയെ തുടർന്ന് ഇവിടെ വച്ച് കൊലചെയ്യപ്പെട്ടിരുന്നു.നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും അവിടെ പട്ടാള അട്ടിമറി ശ്രമം നടന്നിരുന്നു.

2012ൽ യോഷിഹിക്കോ നോഡയ‌്ക്ക് ശേഷം ഒരു പ്രധാനമന്ത്രിയും ഈ ഔദ്യോഗിക വസതിയിൽ താമസിച്ചിട്ടില്ല. അതോടെ അവിടെ പ്രേതശല്യമുണ്ടെന്ന വിശ്വാസം ജനങ്ങൾക്കിടയിലുമുണ്ടായി. ശേഷം വന്നവരെല്ലാം പാർലമെന്റംഗങ്ങൾക്കുള്ള കെട്ടിട സമുച്ചയത്തിലായിരുന്നു താമസിച്ചിരുന്നത്.എന്നാൽ,​ തന്റെ ചുമതലകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വെറും ഒരു മിനിട്ട് മാത്രം ദൂരമുള്ള ഈ വസതിയിലേക്ക് താമസം മാറിയിരിക്കുന്നതെന്നാണ് കുഷിദ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here