Home Business അംബാനിയെ പിന്നിലാക്കി അദാനി; സമ്പന്ന പട്ടികയിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ അദാനി

അംബാനിയെ പിന്നിലാക്കി അദാനി; സമ്പന്ന പട്ടികയിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ അദാനി

ന്യൂഡൽഹി: മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന നേട്ടം ഇനി അദാനിക്ക് സ്വന്തം. 2020 മാർച്ചിൽ 4.91 ബില്യൺ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് നിലവിൽ 83.89 ബില്യൺ ഡോളറാണ്. 20 മാസത്തിനിടെ 1808 ശതമാനത്തിന്റെ വർദ്ധനവ്.ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളറാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ അംബാനിക്ക് കൂട്ടിച്ചേർത്തത്. ഇതോടെയാണ് അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമനായത്.അദാനി ഗ്യാസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്‌മിഷൻ തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് ആദാനിക്ക് കീഴിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here