നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോട് ചേവായൂരില്‍ മരിച്ച സംഭവം. ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ എടുത്തു പോലീസ് .
ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്ന കാസര്‍കോട് സ്വദേശിയായ ഷഹാനയുടെ മൃതദേഹം കണ്ടത്.
ഷഹന ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും തങ്ങളുടെ അറിവില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴി. ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണ് ഷഹാനയുടേത് എന്ന സംശയമാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്.
പണത്തിനുവേണ്ടി നിരന്തരം മകളെ ഭര്‍ത്താവ് സജാദ് ഉപദ്രവിച്ച് പോന്നിരുന്നതായി ഷഹനയുടെ മാതാവ് ആരോപിച്ചു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഷഹാനയുടെയും സജാദിന്റെയും വിവാഹം.
ഇതിനിടയില്‍ കുടുംബവുമായി നേരിട്ട് കാണാന്‍ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോള്‍ സജാദിന്റെ സുഹൃത്തുക്കള്‍ ഇവരെ പിന്തുടര്ന്ന് തിരിച്ചയക്കുകയായിരുന്നു പതിവ്. തൊട്ടടുത്തുള്ള വീട്ടുകാര്‍ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.