Home KERALA ദൃശ്യങ്ങളുടെ പകർപ്പ് വിഐപിയുടെ പക്കലും; ആരെന്ന് കണ്ടെത്താന്‍ പോലീസ്

ദൃശ്യങ്ങളുടെ പകർപ്പ് വിഐപിയുടെ പക്കലും; ആരെന്ന് കണ്ടെത്താന്‍ പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ‘വിഐപി”യുടെ പക്കലുള്ളതായി അന്വേഷണ സംഘം കരുതുന്നു. ആക്രമിച്ച ശേഷം പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആദ്യം വിഐപിക്ക് ആണ് കൈമാറിയത്. അദ്ദേഹമത് കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്‌ദം കൂട്ടിയ ശേഷമാണ് ദിലീപിന് കൈമാറ്റം ചെയ്തത് എന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, പിന്നീട് ഈ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ദൃശ്യങ്ങളുടെ പകർപ്പ് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. വിഐപിയെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here