Home KERALA കേസിൽ ദിലീപ് മുഖ്യസൂത്രധാരൻ; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം

കേസിൽ ദിലീപ് മുഖ്യസൂത്രധാരൻ; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം

കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ് എന്ന് സംസ്ഥാന സർക്കാർ. നടിക്കെതിരെ നടന്നത്‌ ക്വട്ടേഷന്‍ ആക്രമണമാണെന്നും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് സർക്കാർ.

ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറയുന്നു.ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഡിജിറ്റൽ തെളിവുകളടക്കം നിരവധി തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിലും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും മുഖ്യസൂത്രധാരൻ ദിലീപാണ്. 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചതുകൊണ്ടാണെന്നും വ്യക്തമാക്കി.

നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here