നാല്‍പ്പതിനുശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും, സെക്സ് ആസ്വദിക്കും; വിദ്യാ ബാലന്. പ്രായം കൂടുന്തോറും സ്ത്രീകള്‍ മാറാന്‍ കാരണം അവരെ മറ്റുളളവര്‍ ഗൗനിക്കാതെ വരുന്നതുകൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്സ് ആസ്വദിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മറ്റൊന്നിനേയും ചിന്തിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുംമെന്നും വിദ്യാബാലന്. സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്ത താരമാണ് വിദ്യ. ലൈംഗികാനുഭവങ്ങളെക്കുറിച്ചും സിനിമാ മേഖലയെക്കുറിച്ചുളളമുളള അനുഭവങ്ങള്‍ വിദ്യ പങ്കുവെക്കാറുണ്ട്. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്ന സമൂഹത്തോടാണ് വിദ്യ ഇങ്ങനെയൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ലൈംഗികാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
”അതെ നാല്പ്പതിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും. പൊതുവെ നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികതയെ ആസ്വദിക്കാതിരിക്കാനുമാണ്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മാറാന്‍ കാരണം അവരെ മറ്റുളളവര്‍ ഗൗനിക്കാതെ വരുന്നതുകൊണ്ടാണ്. സ്വന്തം സന്തോഷമായിരിക്കും പ്രധാനം. അതോടെ സെക്സ് ആസ്വദിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ മറ്റൊന്നിനേയും ചിന്തിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കും. എന്റെ അഭിപ്രായത്തില്‍ നാല്‍പ്പത് കഴിയുന്നതോടെ ഞാന്‍ ശരിക്കും പിന്നോട്ടാണ് പോകുന്നത്. ഞാന്‍ കുറേക്കൂടി ഗൗരവക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിക്കുകയാണ്. എന്റെ ചുമലുകളില്‍ ലോകത്തിന്റെ മുഴുവന്‍ ഭാരവും ഞാന്‍ ചുമക്കുന്നില്ല. ഇരുപതുകളിലെ എന്റെ സ്വപ്നം ജീവിക്കുക എന്ന് മാത്രമായിരുന്നു. നാല്പതുകളില് എന്റെ ജീവിതം ഞാന്‍ ആസ്വദിക്കുകയുമാണ്” എന്നും വിദ്യാ ബാലന് പറഞ്ഞു.ബോളിവുഡ് സിനിമകളില്‍ ഏറെ ആരാധകരുളള നടിയാണ് വിദ്യാ ബാലന്. നായികമാരുടെ നിരയില്‍ ഏറ്റവും മുന്‍പന്തിയിലുളള താരംകൂടിയാണ് വിദ്യ. ചെറുപ്പം മുതലേ സിനിമയില്‍ ഒരു കരിയര്‍ ആഗ്രഹിച്ച വിദ്യ 1995 ല്‍ ആദ്യമായി അഭിനയിച്ചു. പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലും സംഗീത വീഡിയോകളിലും അഭിനയിച്ചു.
2003 ല്‍ പുറത്തിറങ്ങാതെ പോയ കളരി വിക്രമന് എന്ന ചിത്രത്തിലാണ് വിദ്യാ ബാലന് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഉറുമി എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന് മലയാളം സ്ക്രീനിലേക്ക് എത്തുന്നത്. ജല്‍സയാണ് വിദ്യാ ബാലന്റെ പുറത്തിറങ്ങാനുളള സിനിമ. ദ ഡേര്‍ട്ടി പിച്ചര്‍, ശകുന്തളാ ദേവി, ഗുരു, താങ്ക് യൂ, ഹേയ് ബേബി തുടങ്ങിയ അനവധി ചിത്രങ്ങളില്‍ വിദ്യാ അഭിനയിച്ചിട്ടുണ്ട്.
Home Cinema നാല്‍പ്പതിനുശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിക്കാരും സുന്ദരിയുമായി മാറും, സെക്സ് ആസ്വദിക്കും; വിദ്യാ ബാലന്