Home KERALA റോഡിന് തടസ്സം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല; വിമർശനവുമായി നടൻ ജയസൂര്യ

റോഡിന് തടസ്സം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ല; വിമർശനവുമായി നടൻ ജയസൂര്യ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു നടന്റെ വിമര്‍ശനം.

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിൽ അടക്കം പല ഭാഗത്തും റോഡുകൾ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ല. സാധാരണ ജനങ്ങൾ വളരെ കഷ്ടപ്പെട്ടാണ് നികുതി അടയ്ക്കുന്നത്. അതിനാൽ അവർക്ക് മികച്ച റോഡുകൾ ലഭിക്കണം. അതിലെ തടസ്സം എന്തെന്ന് ജനങ്ങൾക്ക് അറിയേണ്ടുന്ന കാര്യമില്ല. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. അതേസമയം, ഇപ്പോള്‍ റോഡുകള്‍ നിർമ്മിക്കുന്നതിലെ സർക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ടോളുകള്‍ക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്തണം, പലയിടക്കും വളരെക്കാലമായി ടോള്‍ പിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here