മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ അറസ്റ്റ് ചെയേക്കും. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഇന്ന് വീണ്ടും അനന്്യയെയ ചോദ്യം ചെയ്യുന്നുണ്ട്.് അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന് ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന് ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യന് ഖാന് ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍ സൂചിപ്പിക്കുന്നത്.
ഇന്ന് നടക്കുന്ന ചോദ്യംചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ രണ്ട് മണിക്കൂറോളം എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യന് ഖാന് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Home NATIONAL ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യംചെയ്യും; അറസ്റ്റുണ്ടായേക്കുമെന്ന് സൂചന