Home Crime മകളുടെ സുഹൃത്തിന്റെ മാതാവിനെ കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി

മകളുടെ സുഹൃത്തിന്റെ മാതാവിനെ കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി

ആലപ്പുഴയില്‍ മകളുടെ കാമുകന്റെ അമ്മയെ കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. പുന്നപ്രയില്‍ പത്താം വാര്‍ഡ് പനയ്ക്കല്‍ ഹരിദാസിന്റെ ശിക്ഷ ഈ മാസം മൂന്നിന് പ്രഖ്യാപിക്കും. പുന്നപ്രയില്‍ തന്നെ ലക്ഷ്മി നിവാസില്‍ ശശിധരന്റെ ഭാര്യ പത്മിനി ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നിട്ട് എട്ട് വര്‍ഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്. ഹരിദാസിന്റെ മകളും പത്മിനിയുടെ മകന്‍ അനീഷും പ്രണയത്തിലായിരുന്നു. ഹരിദാസിന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. മകളെ വീട്ടില്‍ പൂട്ടിയിട്ട ഹരിദാസ് പിന്നീട് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അനീഷിന്റെ വീട്ടില്‍ എത്തിയ അയാള്‍ അനീഷിന്റെ മാതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. പതിനൊന്ന് തൊണ്ടിമുതലാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ.രമേശന്‍, അഡ്വ.പി.പി.ബൈജു എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here