Home NATIONAL വരൻ സ‌ഞ്ചരിച്ചിരുന്ന കുതിര വണ്ടിക്ക് തീ പിടിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്

വരൻ സ‌ഞ്ചരിച്ചിരുന്ന കുതിര വണ്ടിക്ക് തീ പിടിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്

ഗാന്ധിനഗർ: കല്യാണമണ്ഡപത്തിലേക്ക് പോകാൻ കുതിരവണ്ടിയിൽ കയറി വരൻ രക്ഷപെട്ടത് തലനാരിഴക്ക്. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് സംഭവം. വരൻ സ‌ഞ്ചരിച്ചിരുന്ന കുതിര വണ്ടിക്ക് പെട്ടന്ന് തീ പിടിക്കുകയായിരുന്നു. സംഭവ സമയത്ത് വണ്ടിയിൽ കുറച്ച് കുട്ടികളും വരനും മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

വിവാഹ വേദിയിലേക്ക് നീങ്ങിയ കുതിര വണ്ടിയിൽ ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്നു. വരൻ ഉൾപ്പെടെയുള്ള സംഘം വിവാഹ വേദിയിലേക്ക് എത്തുമ്പോൾ ആളുകൾ പുറത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിൽ നിന്ന് വണ്ടിയിലുണ്ടായിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു. കടകളിൽ സൂക്ഷിച്ചിരുന്ന അഗ്നി ശമന ഉപകരണങ്ങളുടെ സഹായത്തോടെ സമീപവാസികളാണ് തീ അണച്ചത്. ഇത് വലിയ അപകടങ്ങൾ ഒഴിവാക്കി. ജോഗേശ്വരി മഹാദേവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷൗലേഷ്ഭായ് ഷായുടെ മകൻ തേജസിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് സംഭവം. പെട്ടെന്നുണ്ടായ അപകടം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here