Home KERALA നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു.

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു.

 

പാലാ : നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. വെമ്പള്ളി കളത്തൂര്‍ കളപ്പുരയ്ക്കല്‍ (വെള്ളാരംകാലായില്‍) ബിജുവിന്റെ ഭാര്യ റിന്‍സമ്മ ജോണ്‍ (40) ആണ് മരിച്ചത്.എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയും അമ്മയുമാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. നായ കുറുകെ ചാടിയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞായിരുന്നു ദാരുണാന്ത്യം.
ബിജുവിനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്നു.പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സാണ് റിന്‍സമ്മ. ഇന്നലെ രാവിലെ 6.45ഓടെ ആശുപത്രിയലേക്ക് പോകുംവഴി പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിലാണ് അപകടം സംഭവിച്ചത്. പിന്നിലിരുന്ന റിന്‍സമ്മ റോഡില്‍ വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ബിജു ചികിത്സയിലാണ്.എട്ടു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇപ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ദിവസവും റിന്‍സമ്മയെ ആശുപത്രിയില്‍ കൊണ്ടുവിട്ടിരുന്നത് ബിജുവാണ്. കുര്യത്ത് ചിക്കന്‍ സെന്റര്‍ നടത്തുകയാണ് ബിജു. റിന്‍സിയുടെ സംസ്‌കാരം ഇന്ന് മൂന്നിന് കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here