Home Top News ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു . കോരാണി പതിനെട്ടാം മൈലിൽ പാഴ്‌സൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചത്. കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ വിദ്യാർഥി അയിലം സ്വദേശി അച്ചു ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആലംകോട് സ്വദേശി ആദിലിനെ പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. എതിർവശത്തു കൂടി വന്ന മറ്റൊരു വാഹനവുമായി ഇടിച്ച ബൈക്ക് പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ബൈക്കുമായി അൽപദൂരം ലോറി നീങ്ങിയതോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ആറ്റിങ്ങൽ പൊലീസ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here