ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനായ ആര്യന് ഖാനെ ഈ മാസം പതിനൊന്നാം തിയതി വരെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. അന്തര്‍ദേശീയ ഡ്രഗ്സ് മാഫിയയുമായി ആര്യന് ബന്ധമെന്നും എന്‍സിബി റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യൻ ഖാന് മയക്കുമരുന്ന് കൈമാറിയ ശ്രേയസ് നായർ എന്നയാളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു.
ആര്യനും സുഹൃത്ത് അർബാസ് ഖാനും മയക്കുമരുന്നു നൽകിയത് ശ്രേയസ് ആണെന്നാണു റിപ്പോർട്ട്. ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്. ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനുൾപ്പെടെയുള്ളവർ പോയ ആഡംബരക്കപ്പലിൽ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
എന്നാൽ തങ്ങൾക്ക് ലഹരി മരുന്ന് നൽകിയത് ആരാണെന്ന് താരപുത്രനും സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായിട്ടാണ് എൻസിബി ആര്യനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.