ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്തകങ്ങളും വീട്ടിലുള്ള ഭക്ഷണവും.
അദ്ദേഹത്തിനു ശാസ്ത്ര സംബന്ധമായ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയതായി എന്‍സിബി അറിയിച്ചു. വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദനീയമല്ലാത്തതിനാല്‍ എന്‍സിബി ആസ്ഥാനത്തിനു സമീപത്തുള്ള റസ്റ്ററന്റില്‍ നിന്നാണ് ആര്യനു ഭക്ഷണം എത്തിച്ചത്.
ആര്യന്റെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഗാന്ധിനഗറിലുള്ള ലാബിലാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ നാല് ജീവനക്കാരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്യന് ഉള്‍പ്പെടെ 16 പേരെയാണ് ഇതുവരെ എന്‍സിബി അറസ്റ്റ് ചെയ്തിരിക്കുന്നത്. ആര്യനുള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്ന ശ്രേയസ് നായര്‍ ഉള്‍പ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാന്‍ഡ് ചെയ്തു. ആര്യനെയും മറ്റ് ആറു പേരെയും തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ അടിവേര് കണ്ടെത്താനായി വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.