മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് സ്ഥിരമായി ലഹരി മരുന്ന് എത്തിച്ച് നല്‍കിയത് മലയാളിയായ ശ്രേയസ് കുമാറെന്ന് എന്‍സിബി. ആര്യന് ഖാനുമായി അടുത്ത ബന്ധമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്ന് എന്‍സിബി പറഞ്ഞു. ഇരുവരും തമ്മില്‍ ചാറ്റ് ചെയ്തിരുന്നത് കോഡ് ഭാഷയിലാണ്. കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍ ആയിട്ടുണ്ട്.
ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് എൻസിബി കോടതിയിൽ പറഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ അറസ്റ്റിലായവർക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി പറഞ്ഞു.വലിയ തോതിൽ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റിൽ കോഡ് വാക്കുകളിൽ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എൻസിബി കോടതിയെ അറിയിച്ചു. ആര്യന്റെ പക്കൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ആര്യൻ ഖാന്റെ അഭിഭാഷകന് സതീശ് മാനേശിണ്ഡെ വാദിച്ചു.