കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,19,897 പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 135 മരണങ്ങള് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 13,640 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12,515 പേര് പുതുതായി രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24ന് മുകളിലുള്ള 88 പ്രദേശങ്ങളാണ് ഇന്നുള്ളത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍
മലപ്പുറം 1640
തൃശ്ശൂര്‍ 1450
എറണാകുളം 1296
തിരുവനന്തപുരം 1113
പാലക്കാട് 1094
കൊല്ലം 1092
കോഴിക്കോട് 1091
ആലപ്പുഴ 743
കാസര്‍കോട് 682
കണ്ണൂര്‍ 675
കോട്ടയം 570
പത്തനംതിട്ട 415
വയനാട് 328
ഇടുക്കി 267