Home Education സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈമാസം 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിച്ചു സ്കൂളിൽ എത്തണം. സ്പെഷ്യൽ സ്കൂളുകള്‍ എട്ടാം തീയതി മുതലാണ് തുറക്കുക. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളിലെത്താമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

എന്നാൽ സ്കൂൾ തുറന്നിട്ടും കോവിഡ് വാക്സീനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരാണുള്ളത്. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സീന്‍ എടുക്കാത്തത്. അനധ്യാപകർ 189 പേർ. ആകെ 1255 പേർ. ഹയർസെക്കൻഡറി തലത്തിൽ 200 അധ്യാപകർ വാക്സീന്‍ എടുത്തില്ല. അനധ്യാപകർ 23. വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകർ വാക്സീൻ എടുത്തില്ല. അനധ്യാപകർ എല്ലാവരും വാക്സീൻ എടുത്തു. വാക്സീൻ എടുക്കാത്ത അധ്യാപക, അനധ്യാപകർ കൂടുതലുള്ളത് മലപ്പുറത്താണ് (201). കുറവ് വയനാടും.

LEAVE A REPLY

Please enter your comment!
Please enter your name here