Home KERALA സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി ​കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മരിച്ചയാളെ അനുസ്മരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി ​കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മരിച്ചയാളെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കണ്ണൂര്‍, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി വന്നു.

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ 163129 പേര്‍, വീടുകളില്‍ 162471 പേരും. ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7481 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക അയച്ചു, ഇതില്‍ 6381 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ലാബുകള്‍ കുടുതല്‍ പരിശോധന നടത്താന്‍ തുടങ്ങി. പരിശോധനയില്‍ നല്ല പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച തിരുവനന്തപുരത്ത് മരിച്ച പോത്തന്‍കോഡ് സ്വദേശിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അനുസ്മരിച്ചു.

കാസര്‍ഗോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 163 പേര്‍ കണ്ണൂര്‍ 108 മലപ്പുറം 102 എന്നിവയാണ് കൂടുതല്‍ രോഗവ്യാപന ഭീഷണി ഉയര്‍ന്ന കാസര്‍ഗോഡ് ജില്ലയ്ക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്ത് തല ഡാറ്റ എടുത്ത് പെട്ടെന്ന് തന്നെ പരിശോധനയ്ക്ക് അയയ്ക്കും ചുമയും പനിയും ഉള്ളവരെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് സെന്റര്‍ തുടങ്ങും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ കൊവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആര്‍ അനുമതി നല്‍കിയിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗലഭ്യമില്ലെന്നും എന്‍95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നും മൃഖ്യമന്ത്രി അറിയിച്ചു.

നിസാമുദീനീലും മലേഷ്യയിലും നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗബായുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോലീസ് ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്. അതാത് ജില്ലകളില്‍ അതുമായി ബന്ധപ്പെട്ട പരിശോധന നടക്കുമെന്നും മുഖ്യമ​‍ന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here