Home Health 45 വയസ്സിന് മുകളില്‍ ഉള്ള 60 ശതമാനം പേരും വാക്‌സിനേഷന്‍ എടുത്തതായി കേന്ദ്രം

45 വയസ്സിന് മുകളില്‍ ഉള്ള 60 ശതമാനം പേരും വാക്‌സിനേഷന്‍ എടുത്തതായി കേന്ദ്രം

45 വയസ്സിന് മുകളില്‍ പ്രായമുള്ള അറുപത് ശതമാനം പേരും വാക്‌സിനേഷന്‍ എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവരില്‍ 15.8 ശതമാനം പേര്‍ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചുള്ളു എന്നും മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു വരികയാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 13 ശതമാനം കുറവാണ് ഉണ്ടായത്. മെയ് ഒന്ന് മുതല്‍ ഏഴ് വരെ 3,89,803 കോവിഡ് കേസുകളില്‍ നിന്ന് ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെ 46,258 കേസുകള്‍ ആയി കുറഞ്ഞു.

86 ശതമാനം കുറവാണ് സജീവകേസുകളിലും രാജ്യത്ത് സംഭവിച്ചത്. മെയ് മൂന്നിന് 81.1 ശതമാനം രോഗമുക്തി നിരക്ക് ആയിരുന്നത് ഇപ്പോള്‍ 97 ശതമാനം ആയിട്ടുണ്ട്. അതേ സമയം, ജൂണ്‍ 23 മുതല്‍ 29 വരെ 71 ജില്ലകളാണ് പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. കേരളത്തിലെ ജില്ലകളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ളതും കേരളത്തില്‍ തന്നെ.

ജൂണ്‍ 21 മുതല്‍ ഓരോ ദിവസവും 50 ലക്ഷം പേരാണ് ശരാശരി വാക്‌സിനേഷന്‍ എടുക്കുന്നത്. ഇതു വരെയായി 34 കോടി ആളുകള്‍ വാക്‌സിനേഷന്‍ എടുത്ത് കഴിഞ്ഞു. അതേ സമയം രണ്ടാം തരംഗം കഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും നീതി ആയോഗ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here