Home NATIONAL മോദി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വന്നതായിരുന്നു:അമിത് ഷാ

മോദി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വന്നതായിരുന്നു:അമിത് ഷാ

ഭോപ്പാല്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വന്നതായിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മധ്യപ്രദേശില്‍ ഉജ്ജെയിന്‍ സംഭാഗ് കിസാന്‍ സമ്മേളനത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രസംഗം.

മഹാ ജനസമ്പര്‍ക്ക് അഭിയാന്‍ എന്ന പേരില്‍ രാജവാഡയില്‍ ബിജെപിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയും അമിഷ് ഷാ തുടക്കം കുറിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here